തുഷാർ വെള്ളാപ്പള്ളി രാഹുലിനെതിരെ വയനാട്ടിൽ മത്സരിക്കും

Published : Apr 01, 2019, 06:32 AM IST
തുഷാർ വെള്ളാപ്പള്ളി രാഹുലിനെതിരെ വയനാട്ടിൽ മത്സരിക്കും

Synopsis

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്‍റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻഡിഎ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു

ദില്ലി: വയനാട്ടിലെയും തൃശ്ശൂരിലെയും എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിക്കുമെന്ന് ഉറപ്പായി. തുഷാറിന് നൽകിയിരുന്ന തൃശ്ശൂർ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. തൃശ്ശൂരിലേക്ക് എം.ടി.രമേശിനെ പരിഗണിച്ചിരുന്നെങ്കിലും താൽപര്യമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. ബിജെപി ദേശീയ നേതൃത്വമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്‍റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻഡിഎ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. വൈകുന്നേരത്തിനകം തന്നെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തൃശ്ശൂരില്‍ തുഷാറിന് പകരം ബിഡിജെഎസ് നേതാവ് സംഗീത  മത്സരിക്കുമെന്നാണ് സൂചന.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?