'കട്ട വെയിറ്റിംഗ്'; ചിഹ്നം മാത്രമുള്ള കോണ്‍ഗ്രസ് ചുവരെഴുത്തിന് എംഎം മണിയുടെ ട്രോള്‍

Published : Mar 13, 2019, 07:22 PM IST
'കട്ട വെയിറ്റിംഗ്'; ചിഹ്നം മാത്രമുള്ള കോണ്‍ഗ്രസ് ചുവരെഴുത്തിന് എംഎം മണിയുടെ ട്രോള്‍

Synopsis

സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയുള്ള ചുവരെഴുത്തിന്‍റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച മണി കട്ട വെയിറ്റിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. സംഘടനാ ചുമതല തിരക്ക് ഉള്ളതിനാല്‍ സ്ഥാനാര്‍ഥി എത്തിയിട്ടില്ലെന്ന പരിഹാസവും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്

ഇടുക്കി: ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥി പട്ടിക എങ്ങുമെത്താത്ത കോണ്‍ഗ്രസിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി രംഗത്ത്. സിപിഎം പട്ടിക പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിട്ടും മുഖ്യ എതിരാളികളായ യു ഡി എഫിന്‍റെ സ്ഥാനാര്‍ഥികള്‍ ആരെന്ന ചിത്രം തെളിയാത്തതിനെയാണ് മണിയാശാന്‍ ട്രോളിയത്.

സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയുള്ള ചുവരെഴുത്തിന്‍റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച മണി കട്ട വെയിറ്റിംഗ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. സംഘടനാ ചുമതല തിരക്ക് ഉള്ളതിനാല്‍ സ്ഥാനാര്‍ഥി എത്തിയിട്ടില്ലെന്ന പരിഹാസവും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?