തണുപ്പില്‍ നിന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക് സടകുടഞ്ഞെഴുന്നേറ്റ് വയനാട്; പോളിംഗ് ശതമാനം കുതിക്കുന്നു

Published : Apr 23, 2019, 10:53 AM ISTUpdated : Apr 23, 2019, 02:44 PM IST
തണുപ്പില്‍ നിന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക് സടകുടഞ്ഞെഴുന്നേറ്റ് വയനാട്; പോളിംഗ് ശതമാനം കുതിക്കുന്നു

Synopsis

വയനാടിനൊപ്പം ഇരുത്തിയൊന്ന് ശതമാനത്തിലേക്ക് പോളിംഗ് എത്തിയിട്ടുള്ളത് കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളാണ്

കല്‍പറ്റ: പൊതു തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുമ്പോള്‍ ആദ്യ മണിക്കൂറുകളിലെ തണുത്ത പ്രതികരണത്തില്‍ നിന്ന് വയനാട്ടിലെ പോളിംഗ് കുതിച്ചുയരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍തിത്ഥ്വം വഴി ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്സഭാ മണ്ഡലത്തില്‍ അതിശക്തമായ പോളിംഗ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗാണ്  ഇന്ന് ഉച്ചവരെ വയനാട് സീറ്റില്‍ രേഖപ്പെടുത്തിയതെന്ന് ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു.

ഉച്ചയ്ക്ക് 1.45-ന് പുറത്തു വന്ന ഔദ്യോഗിക കണക്ക് പ്രകാരം 48.06 ശതമാനം പോളിംഗാണ് വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ട് മണിയോടെ മണ്ഡലത്തിലെ അന്‍പത് ശതമാനം പേരും വോട്ടു ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്. വയനാട് മണ്ഡലത്തിലെ 24 ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ കേടായെങ്കിലും അതിനെ മറികടന്നും മികച്ച പോളിംഗാണ് വയനാട്ടില്‍ കാണുന്നത്.

ഔദ്യോഗിക കണക്ക് അനുസരിച്ച് വയനാട് ലോക്സഭാ മണ്ഡലത്തിലെ 13,57,819 വോട്ടര്‍മാരില്‍ 6,52,585 പേര്‍ ഇതിനോടകം തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ചു കഴിഞ്ഞു. പതിവിന് വിപരീതമായി വയനാട് ജില്ലയില്‍ തുടക്കം തൊട്ടേ നല്ല പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ പോളിംഗ് അല്‍പം മന്ദഗതിയിലായിരുന്നു. 

സുല്‍ത്താന്‍ ബത്തേരിയില്‍ ഇതിനോടകം അന്‍പത് ശതമാനം പോളിംഗ് പിന്നിട്ടു കഴിഞ്ഞു. കല്‍പറ്റയിലും മാനന്തവാടിയും ഇതേ ആവേശം പ്രകടമാണ്. അതേസമയം നിലമ്പൂരിലും വണ്ടൂരിലും പോളിംഗ് മെല്ലെയായത് യുഡിഎഫ് ക്യാംപുകളെ അലോസരപ്പെടുത്തുന്നുണ്ട്. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണെന്നും പോളിംഗ് നടപടികള്‍ മന്ദഗതിയാലയതാണ് പ്രശ്നത്തിന് കാരണമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നത്. 

വിവിധ നിയോജകമണ്ഡലങ്ങളിലെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം

മാനന്തവാടി - 91,927
സുല്‍ത്താന്‍ ബത്തേരി - 1,10053
കല്‍പറ്റ - 97,599
തിരുവമ്പാടി - 80,588
ഏറനാട് - 77,658
നിലമ്പൂര്‍- 99,727
വണ്ടൂര്‍ - 94,589

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?