വടകരയില്‍ കെകെ രമ സ്ഥാനാര്‍ഥിയാവണമെന്ന് കെഎം ഷാജി എംഎല്‍എ

Published : Mar 13, 2019, 04:14 PM IST
വടകരയില്‍ കെകെ രമ സ്ഥാനാര്‍ഥിയാവണമെന്ന് കെഎം ഷാജി എംഎല്‍എ

Synopsis

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാൾ മികച്ചൊരു പ്രതീകം പി.ജയരാജനെതിരെ മത്സരിക്കാന്‍ ഇല്ലെന്ന് കെഎം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. 

കണ്ണൂര്‍: ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെകെ രമ വടകരയില്‍ മത്സരിക്കണം എന്നാണ് ആഗ്രഹമെന്ന് മുസ്ലീംലീഗ് നേതാവ് കെഎം ഷാജി എംഎല്‍എ. വടകരയിൽ "ഇരയും വേട്ടക്കാരനും " തമ്മിലാകുമോ അങ്കം എന്ന പേരില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാൾ മികച്ചൊരു പ്രതീകം പി.ജയരാജനെതിരെ മത്സരിക്കാന്‍ ഇല്ലെന്ന് കെഎം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്  കോണ്‍ഗ്രസാണെന്ന് അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഷാജി അവസാനിപ്പിക്കുന്നത്. 

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്....

വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാൾ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തിൽ. വടകരയിൽ പി ജയരാജനെതിരെ കെ കെ രമ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ (അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു). 
51 വെട്ട് വെട്ടാൻ ഉപയോഗിച്ച വാൾത്തലയെക്കാൾ ശക്തമാണ് ജനാധിപത്യത്തിൽ വോട്ടിംഗ് എന്ന് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത വേട്ടക്കാർക്ക്‌ മനസ്സിലാക്കികൊടുക്കാൻ!!

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടും ഈ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നു!!

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?