രാഹുലിനെ തോല്‍പ്പിക്കാന്‍ കച്ചമുറുക്കി ഇടതുപക്ഷം; കോടിയേരിയും കാനവും ഇന്ന് വയനാട്ടില്‍

Published : Apr 02, 2019, 07:10 AM IST
രാഹുലിനെ തോല്‍പ്പിക്കാന്‍ കച്ചമുറുക്കി ഇടതുപക്ഷം; കോടിയേരിയും കാനവും ഇന്ന് വയനാട്ടില്‍

Synopsis

കൽപ്പറ്റയിലും മുക്കത്തും നടക്കുന്ന യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. കൽപറ്റയിലെ സി പി ഐ യോഗം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇടത് സ്ഥാനാർഥി പിപി സുനീറിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ഇരു യോഗങ്ങളിലും വിലയിരുത്തും

കല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ സിപിഎമ്മും സിപിഐയും ഇന്ന് വയനാട്ടിൽ പ്രത്യേക യോഗങ്ങൾ ചേരും. ബൂത്ത് തലം വരെയുള്ള നേതാക്കൾക്ക് ആവശ്യമായ നിർദ്ദേശം നൽകുകയാണ് ലക്ഷ്യം. 

കൽപ്പറ്റയിലും മുക്കത്തും നടക്കുന്ന യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. കൽപറ്റയിലെ സി പി ഐ യോഗം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇടത് സ്ഥാനാർഥി പിപി സുനീറിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ഇരു യോഗങ്ങളിലും വിലയിരുത്തും. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന നിലപാടിലാണ് ഇടതുപക്ഷം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?