കൊതുകിനെ കൊല്ലാൻ തോക്കെടുക്കുമോ? സി ഒ ടി നസീർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കോടിയേരി

By Web TeamFirst Published May 19, 2019, 11:25 AM IST
Highlights

ഇന്നലെ രാത്രിയാണ് തലശ്ശേരിയിൽ വച്ച് സി ഒ ടി നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാസറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 

കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിപിഎം മുൻ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന അധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ. സി ഒ ടി നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഎമ്മിനില്ല. സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും  കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

"അക്രമ പാതയിൽ നിന്ന് പൂർണമായും പിന്തിരിയണം എന്നതാണ് പാർട്ടിയുടെ നിലപാട്. സിപിഎം ശത്രു പക്ഷത്ത് നിർത്താൻ മാത്രം അയാ‌ൾ ആരാണ്? കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല"-കോടിയേരി നിലപാട് വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് തലശ്ശേരിയിൽ വച്ച് സി ഒ ടി നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാസറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലാണ്. നസീർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്ന നസീർ സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. വിദേശത്ത് പോകാനടക്കം യാതൊരു സഹായവും കിട്ടിയില്ലെന്ന് കാണിച്ച് 2015ലാണ് പാർട്ടിയുമായി അകന്നത്.
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!