കോവിൽ മല രാജാവ് രാമൻ രാജമന്നൻ വോട്ട് രേഖപ്പെടുത്തി

Published : Apr 23, 2019, 05:05 PM ISTUpdated : Apr 23, 2019, 05:10 PM IST
കോവിൽ മല രാജാവ് രാമൻ രാജമന്നൻ വോട്ട് രേഖപ്പെടുത്തി

Synopsis

കുമളി മന്നാക്കുടി ഗവൺമെന്‍റ് ട്രൈബൽ സ്കൂളിലെ നൂറ്റഞ്ചാം നമ്പർ ബൂത്തിലായിരുന്നു രാമൻ രാജ മന്നന്‍റെ വോട്ട്

കട്ടപ്പന: കോവിൽ മല രാജാവ് രാമൻ രാജമന്നൻ വോട്ട് രേഖപ്പെടുത്തി. കുമളി മന്നാക്കുടി ഗവൺമെന്‍റ് ട്രൈബൽ സ്കൂളിലെ നൂറ്റഞ്ചാം നമ്പർ ബൂത്തിലായിരുന്നു രാമൻ രാജ മന്നന്‍റെ വോട്ട്. അരിയാന്‍ രാജമന്നാന്‍ മരിച്ചതിനെത്തുടര്‍ന്ന് 2012 ലാണ് രാമൻ രാജമന്നൻ പുതിയ കോവിൽ മല രാജാവായി സ്ഥാനമേറ്റത്.

കുമളി വലിയ വീട്ടില്‍ നായന്‍റെ മകനാണ്‌ എന്‍ ബിനു എന്ന രാമന്‍ രാജമന്നാന്‍. മന്നാന്‍ സമുദായത്തിലെ പതിനേഴാമത്തെ രാജാവായാണ്‌ രാമന്‍ രാജമന്നാനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. കോവില്‍മല രാജാവ്‌ അരിയാന്‍ രാജമന്നാന്‍റെ മരണം ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്നായിരുന്നു. 

ചിത്രം: റോണി ജോസഫ്

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?