'ലീഗുകാർ കള്ളവോട്ട് ചെയ്തെന്ന് പറയുന്നത് സിപിഎം സമ്മർദ്ദം മൂലം': മീണയ്ക്ക് എതിരെ ലീഗ്

Published : May 03, 2019, 08:47 PM ISTUpdated : May 03, 2019, 08:50 PM IST
'ലീഗുകാർ കള്ളവോട്ട് ചെയ്തെന്ന് പറയുന്നത് സിപിഎം സമ്മർദ്ദം മൂലം': മീണയ്ക്ക് എതിരെ ലീഗ്

Synopsis

നിരന്തരം സിപിഎമ്മുകാർ സമ്മർദ്ദം ചെലുത്തിയതിനാലാകാം ടിക്കാറാം മീണ നടപടിയെടുത്തതെന്നാണ് തന്‍റെ ഊഹമെന്ന് കെപിഎ മജീദ്

തിരുവനന്തപുരം: കണ്ണൂരിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം ലീഗ്. ലീഗ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം നിരന്തരമായി ആവശ്യപ്പെട്ടതിന്‍റെ പേരിലാകാം ടിക്കാറാം മീണയുടെ വാർത്താ സമ്മേളനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. 

കള്ളവോട്ട് പോലുള്ള കാര്യങ്ങളിൽ തെറ്റിനെ തെറ്റായി കാണണമെന്ന നിലപാടാണ് ലീഗിന്‍റേത്. തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കണം. കൂടുതൽ കാര്യങ്ങൾ കണ്ണൂർ ജില്ലാ ലീഗ് കമ്മിറ്റിയോട് ചോദിച്ചിട്ട് മാത്രമേ പറയാനാകൂ. പക്ഷേ, ഏകപക്ഷീയമായി സിപിഎമ്മിനെതിരെ മാത്രം നടപടിയെടുക്കുന്നുവെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ ടിക്കാറാം മീണ ബാലൻസ് ചെയ്തതാകാം എന്നാണ് എന്‍റെ ഊഹം - മജീദ് ആരോപിച്ചു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?