
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. പത്രികയില്‍ ഒപ്പിട്ടത് ശബരിമല മുന്‍ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയാണ്. 513 രൂപയാണ് കുമ്മനത്തിന്‍റെ കൈവശമുള്ളതെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കുന്നത്.
ബാങ്ക് നിക്ഷേപമായി 1,05 212 രൂപ ഉണ്ട്. 10 ലക്ഷം രൂപയുടെ പരമ്പരാഗത സ്വത്ത് കൈവശമുണ്ട്. കഴിഞ്ഞ വർഷം ആദ്യമായി വരുമാന നികുതി നൽകി. കഴിഞ്ഞ ഒരു വർഷത്തെ വരുമാനം 31, 83871 രൂപയാണ്. സമരവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ട് കേസുകൾ ഉണ്ടെന്നും പത്രികയില്‍ പറയുന്നു.