ബീഹാറിൽ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ച് തേജസ്വി യാദവ്

By Web TeamFirst Published Mar 29, 2019, 3:08 PM IST
Highlights

സഖ്യത്തിലെ വലിയ കക്ഷിയായ ആർജെഡി 19 സീറ്റിലും ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്പി അഞ്ച് സീറ്റിലും കോൺ​ഗ്രസ് ഒൻപത് സീറ്റിലും മത്സരിക്കും. 

ബീഹാർ: ബീഹാറ‌ിൽ ആർജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആർജെഡി 19 സീറ്റിലും ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്പി അഞ്ച് സീറ്റിലും കോൺ​ഗ്രസ് ഒൻപത് സീറ്റിലും മത്സരിക്കും. ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് സീറ്റു വിഭജനം പ്രഖ്യാപിച്ചിത്. 

എൽജെഡി നേതാവ് ശരത് യാദവ് ആർജെഡി ടിക്കറ്റിൽ മധേപ്പുര മണ്ഡലത്തിൽ നിന്നും ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ നിന്നും ജയപ്രകാശ് യാദവ് ബാങ്ക മണ്ഡലത്തിൽ നിന്നും മത്സരിക്കും. ഒരു സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാൽപത്  ലോക്സഭാ സീറ്റുകളിൽ ഏപ്രിൽ 11നും മെയ് 19 നും ഇടയിലായി അഞ്ച് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് ഫലപ്രഖ്യാപനം. 

click me!