കേരളത്തിന്‍റെ ഭാവി എന്‍ഡിഎയുടെ കയ്യില്‍ ഭദ്രമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്, തോല്‍വിയില്‍ പരാതിയില്ല: കുമ്മനം

By Web TeamFirst Published May 24, 2019, 6:43 PM IST
Highlights

തെരഞ്ഞെടുപ്പിലെ  തോല്‍വി അംഗീകരിക്കുന്നതായി കുമ്മനം രാജശേഖരന്‍. തോല്‍വി അംഗീകരിക്കുന്നു. ജനങ്ങള്‍ നല്‍കിയ വിധിയില്‍ ആദരവോടും ബഹുമാനത്തോടും സ്വീകരിക്കുന്നു. ഒരു പരിഭവവും പരാതിയും വോട്ടര്‍മാരോട് വയ്ക്കുന്നില്ലെന്നു അദ്ദേഹം പറ‍ഞ്ഞു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ  തോല്‍വി അംഗീകരിക്കുന്നതായി കുമ്മനം രാജശേഖരന്‍. തോല്‍വി അംഗീകരിക്കുന്നു. ജനങ്ങള്‍ നല്‍കിയ വിധിയില്‍ ആദരവോടും ബഹുമാനത്തോടും സ്വീകരിക്കുന്നു. ഒരു പരിഭവവും പരാതിയും വോട്ടര്‍മാരോട് വയ്ക്കുന്നില്ലെന്നു അദ്ദേഹം പറ‍ഞ്ഞു.

അഭിപ്രായ സർവ്വേകളിലും എക്‌ സിറ്റ് പോളിലും കാണാത്ത അടിയൊഴുക്കുണ്ടായി. പാർട്ടിയുടെ പ്രവർത്തനത്തിൽ വീഴ്ചയില്ല. പദവികളോട് താത്പര്യമില്ല.  എംപിയെന്ന നിലയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതിയാണ് മത്സരിച്ച്. ജനസേവനം ജനങ്ങള്‍ക്കിടയില്‍ തന്നെ നടത്തും.

തോല്‍വിയുടെ കാരണം എന്‍ഡിഎയും ബിജെപിയും ചര്‍ച്ച ചെയ്യും. ബിജെപിക്ക് കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.  കേരളത്തിന്‍റെ ഭാവി എന്‍ഡിഎയുടെ കയ്യില്‍ സുരക്ഷിതമാണെന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ന്യൂനപക്ഷ വിരുദ്ധനാക്കി ഇടതു വലതു മുന്നണികൾ ഹീനമായ പ്രചരണം നടത്തി. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനായില്ല. കെപിസിസി പ്രസിഡന്‍റടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. കുപ്രചാരണം നടത്തി. 

താന്‍ ഒരു വര്‍ഗീയവാദിയും മതങ്ങളെ ധ്വംസിക്കുന്ന ആളാണെന്നും  അവര്‍ പ്രചരിപ്പിച്ചു. നിലക്കല്‍ കലാപത്തിനും മാറാട് കലാപത്തിനും നേതൃത്വം കൊടുത്ത ആള്‍ എന്ന തരത്തിലും പ്രചാരണം നടന്നു. അത്തരം നുണ പ്രചരണങ്ങള്‍ നടത്തിയത് ശരിയായില്ല. നിലക്കല്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ആളാണ് ഞാന്‍. അന്ന് ഒരു കലാപവുമുണ്ടായില്ല. 

തെരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടി മതവിദ്വേഷം ഉണ്ടാക്കിയിട്ടെന്താണ്. ക്രിസ്ത്യന്‍ വിഭാഗങ്ങളോടൊപ്പം മുസ്ലിം വിഭാഗത്തിനൊപ്പവും ആണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അത്തരം കള്ള പ്രചാരണങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമ

വീഡിയോ

click me!