
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ കേരളത്തിലെ തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ മുന്നിലെന്ന് ആദ്യസൂചന. സാധാരണ ഇടതുമുന്നണിയോ, വലതുമുന്നണിയോ മുന്നേറുന്ന സ്ഥലത്താണ് ബിജെപി സ്ഥാനാർത്ഥി മുൻതൂക്കം നേടുന്നത്.
ബിജെപി വലിയ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. എക്സിറ്റ് പോളുകളിലും തിരുവനന്തപുരത്ത് ബിജെപി വിജയിച്ചേക്കുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു.