
കൊല്ലം: കേരളത്തിൽ ഇത്തവണ കാറ്റ് എൻഡിഎക്ക് അനുകൂലമാണെന്ന് കുമ്മനം രാജശേഖരൻ. ഇരുമുന്നണികളുടെയും വോട്ട് വിഹിതത്തിൽ കാര്യമായ കുറവുണ്ടാക്കാൻ എൻഡിഎക്ക് കഴിയുമെന്നും മികച്ച വോട്ട് വിഹിതമാണ് എൻഡിഎ പ്രതീക്ഷിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധിനിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ സര്‍ക്കാരിന് ഇപ്പോൾ തെറ്റ് ബോധ്യ പെട്ടിട്ടുണ്ട്. മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നില്ലങ്കിൽ ജനങ്ങളോട് മാപ്പ് പറയാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ക്രോസ് വോട്ട് നടന്നാൽ അത് ഇടത് മുന്നണിയുടെ ശവപ്പെട്ടിയിൽ ആണി അടിക്കലാണ്. ക്രോസ് വോട്ട് ചെയ്താലും തിരുവനന്തപുരത്ത് ജയിച്ച് കയറാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.