കുമ്മനം തിരുവനന്തപുരത്തെത്തി; ആവേശോജ്വല സ്വീകരണവുമായി ബിജെപി

Published : Mar 12, 2019, 10:29 AM ISTUpdated : Mar 12, 2019, 11:08 AM IST
കുമ്മനം തിരുവനന്തപുരത്തെത്തി; ആവേശോജ്വല സ്വീകരണവുമായി ബിജെപി

Synopsis

ഇതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുകയാണ്. 

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തിന് ബിജെപി നേതാക്കളും അണികളും ചേര്‍ന്ന് ആവേശോജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് റോഡ് ഷോയായി കുമ്മനത്തെ പഴവങ്ങാടിയിലേക്ക് എത്തിക്കും. ഇതോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുകയാണ്. 

തിരുവനന്തപുരം മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ കോണ്‍ഗ്രസിന്‍റെ ശശി തരൂരിനെ തറപറ്റിക്കാന്‍ ബിജെപി പുറത്തെടുത്ത തുറുപ്പു ചീട്ടാണ് കുമ്മനം. ദേശീയ നേതൃത്വം നേരിട്ട് കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. ഇതോടെ മിസോറാമിലെ ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജിവച്ചു. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കുമ്മനം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?