ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല : കെ സുധാകരൻ

Published : Mar 17, 2019, 02:14 PM ISTUpdated : Mar 17, 2019, 04:17 PM IST
ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല : കെ സുധാകരൻ

Synopsis

സോണിയ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരും. മാനസിക പ്രയാസം മുലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

കണ്ണൂർ:  മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി   കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കെ വി തോമസിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയ നടപടി അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. കെ വി തോമസിനെ പോലെ മുതിർന്ന ഒരു നേതാവിന് സീറ്റ് നൽകാനാവില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ നേരെത്തെ അറിയിക്കണമായിരുന്നെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

സോണിയ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരും. മാനസിക പ്രയാസം മൂലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിന്‍റെ പേരിൽ ബിജെപിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കൻ അല്ലെന്നും കെ സുധാകരൻ പറഞ്ഞു
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?