ശബരിമല പ്രചാരണ വിഷയമാക്കിയാൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടും; ബാബു പോൾ

By Web TeamFirst Published Mar 17, 2019, 1:42 PM IST
Highlights

ശബരിമല യുവതീ പ്രവേശന വിഷയത്തിന്‍റെ പേരിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ കിട്ടുകയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ ഇലക്ഷൻ എക്സ്പ്രസിൽ ബാബു പോൾ പറഞ്ഞു.
 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് മുൻ ചീഫ് സെക്രട്ടറി ബാബു പോൾ
ബിജെപിയുമായി ചേർന്നു നിൽക്കാത്ത ഒരാളും ശബരിമല ഒരു വലിയ വിഷയമായി കാണില്ല. അതുകൊണ്ട് ശബരിമല യുവതീ പ്രവേശന വിഷയത്തിന്‍റെ പേരിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ കിട്ടുകയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ ഇലക്ഷൻ എക്സ്പ്രസിൽ ബാബു പോൾ പറഞ്ഞു.

അതേസമയം ശബരിമല ഒരു പ്രചാരണ വിഷയമായി ഉയർത്തിയാൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടുമെന്നും ഉള്ള വോട്ടുകൾ കൂടി നഷ്ടപ്പെടുമെന്നും ബാബു പോൾ അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരത്തെ തീരദേശ മുസ്ലീം സമുദായങ്ങളുടെയും നാടാർ സമുദായത്തിന്‍റെയും വോട്ടുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ ശശി തരൂർ വിജയിച്ചിരുന്നത്. ഈ രണ്ടു വിഭാഗങ്ങൾക്കും തീരെ താത്പര്യമില്ലാത്ത ശബരിമല വിഷയവുമായി തെരഞ്ഞെടുപ്പിനെ സമീപിച്ചാൽ ശശി തരൂരിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ബാബു പോൾ ഇലക്ഷൻ എക്സ്പ്രസിൽ പറഞ്ഞു. യുവതീ പ്രവേശന വിഷയം പ്രചാരണായുധമാക്കുന്നതിലൂടെ ബിജെപി വോട്ടുകൾ ഉറപ്പിച്ചു നിർത്താൻ കഴിയുന്നതിനപ്പുറം തെരഞ്ഞെടുപ്പിൽ മറ്റൊരു ചലനവും സൃഷ്ടിക്കുകയില്ലെന്നും ബാബു പോൾ പറഞ്ഞു

click me!