പ്രചാരണത്തിന് മുന്നിൽ കെ വി തോമസ് ഉണ്ടാകും: ഹൈബി ഈഡൻ

Published : Mar 17, 2019, 11:58 AM IST
പ്രചാരണത്തിന് മുന്നിൽ കെ വി തോമസ് ഉണ്ടാകും: ഹൈബി ഈഡൻ

Synopsis

കോൺഗ്രസ് പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആളാണ് കെ വി തോമസ്. അദ്ദേഹം ബി ജെ പി സ്ഥാനാർത്ഥിയാവുമെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും ഹൈബി ഈ‍ഡൻ കൊച്ചിയിൽ പറഞ്ഞു.

കൊച്ചി: എറണാകുളം മണ്ഡലത്തിലെ തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ വി തോമസിന്‍റെ പിന്തുണ ഉണ്ടാവുമെന്ന് ഹൈബി ഈഡൻ. തിരഞ്ഞെടുപ്പ് കൺവൻഷൻ അടക്കമുള്ള പരിപാടികളിലേക്ക് കെ വി തോമസിനെ ക്ഷണിക്കും . അദ്ദേഹം ബി ജെ പി സ്ഥാനാർത്ഥിയാവുമെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും ഹൈബി ഈ‍ഡൻ കൊച്ചിയിൽ പറഞ്ഞു. 

കോൺഗ്രസ് പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആളാണ് കെ വി തോമസ്. പാർട്ടിയിൽ ഇനിയും അദ്ദേഹം ഉന്നത സ്ഥാനങ്ങളിലെത്തുമെന്നും ഹൈബി ഈഡൻ പറഞ്ഞു. എറണാകുളത്തിന്‍റെ വികസനത്തിനായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് കെ വി തോമസ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനാൽ തന്‍റെ വിജയത്തിനായി കെ വി തോമസ് മുൻ നിരയിൽ തന്നെ ഉണ്ടാകുമെന്നും ഹൈബി ഈ‍ഡൻ നേരെത്തെ വ്യക്തമാക്കിയിരുന്നു.

അപ്രതീക്ഷിതമായാണ് കെ വി തോമസിന് പകരമായി ഹൈബി ഈഡനെ എറണാകുളത്തെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത ദുഃഖമുണ്ടെന്നും എന്ത് തെറ്റിന്‍റെ പേരിലാണ് തന്നെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കെ വി തോമസ് പ്രതികരിച്ചിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?