'വിഷയം രക്തസാക്ഷികള്‍'; കൊലപാതക രാഷ്ട്രീയത്തിലൂന്നി വടകരയില്‍ ഇരുമുന്നണികളുടെയും പ്രചാരണം

Published : Apr 19, 2019, 12:49 PM ISTUpdated : Apr 19, 2019, 02:22 PM IST
'വിഷയം രക്തസാക്ഷികള്‍'; കൊലപാതക രാഷ്ട്രീയത്തിലൂന്നി വടകരയില്‍ ഇരുമുന്നണികളുടെയും പ്രചാരണം

Synopsis

ചടങ്ങില്‍ ബിനീഷ് കോടിയേരി സംവിധാനം ചെയ്ത രാഷ്ട്രീയ നാടകം അവതരിപ്പിച്ചു. അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള സന്ദേശമാണ് നാടകത്തിലും നിറഞ്ഞ് നിന്നത്.

വടകര: രക്തസാക്ഷികളുടെ കുടുംബങ്ങളെ ഒരു വേദിയിലെത്തിച്ച യുഡിഎഫിന് പ്രതിരോധവുമായി എല്‍ഡിഎഫ്. രക്തസാക്ഷികളുടെ കുംടുംബസംഗമം സംഘടിപ്പിച്ചായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. 

അക്രമ രാഷ്ട്രീയം പ്രധാന ചര്‍ച്ചാ വിഷയമാകുന്ന വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ അക്രമങ്ങളുടെ വക്താവാണെന്ന രീതിയിലുള്ള യുഡിഎഫ് പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് രക്തസാക്ഷികളുടെ കുടുംബസംഗമം നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബിനീഷ് കോടിയേരി സംവിധാനം ചെയ്ത രാഷ്ട്രീയ നാടകം അവതരിപ്പിച്ചു. അക്രമ രാഷ്ട്രീയത്തിന് എതിരെയുള്ള സന്ദേശമാണ് നാടകത്തിലും നിറഞ്ഞ് നിന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 93 രക്തസാക്ഷികളുടെ കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. 

പി ജയരാജന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ കൂടി രംഗത്തെത്തിയതോടെ വന്‍ പ്രചാരണമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ കൊലപാതക രാഷ്ട്രീയം തന്നെയാണ് പ്രധാന പ്രചാരണ വിഷയവും. 

മുസ്ലിം ലീഗും കോണ്‍ഗ്രസും ഷുക്കൂര്‍ വധവും ഫസല്‍ വധവുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ ജയരാജനെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയായി അവതരിപ്പിക്കാനാണ് എല്‍ഡിഎഫ് ശ്രമം. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ രക്തസാക്ഷികളെ മുന്‍നിര്‍ത്തി പ്രചാരണം ശക്തമാക്കുകയാണ് ഇരു മുന്നണികളും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?