തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ

Published : Apr 08, 2019, 10:09 AM ISTUpdated : Apr 08, 2019, 11:32 AM IST
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ

Synopsis

പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പോലീസും തെരച്ചിൽ തുടങ്ങി.

വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ. മുണ്ടക്കൈ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമാണ് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 

മാവോയിസ്റ്റുകളുടെ പാതയിൽ ചേർന്ന് വിപ്ലവം നടത്തണമെന്ന് പോസ്റ്ററുകളിൽ ആഹ്വാനം ചെയ്യുന്നുണ്ട്. സിപിഐ (എംഎൽ) നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പ്രദേശത്തെ ആദിവാസി വീടുകളിലെത്തി മാവോയിസ്റ്റുകൾ അരിയും സാധനങ്ങളും വാങ്ങിയതായും സൂചനയുണ്ട്. മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പോലീസും തെരച്ചിൽ തുടങ്ങി.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?