ഷാനിമോൾ ഉസ്മാന് വേണ്ടി പ്രചാരണ രംഗത്ത് സജീവമായി രമേശ് ചെന്നിത്തല

Published : Apr 08, 2019, 01:49 PM ISTUpdated : Apr 08, 2019, 03:03 PM IST
ഷാനിമോൾ ഉസ്മാന് വേണ്ടി പ്രചാരണ രംഗത്ത് സജീവമായി രമേശ് ചെന്നിത്തല

Synopsis

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍  വൈകിയെങ്കിലും മികച്ച പ്രചാരണത്തിലൂടെ മണ്ഡലത്തിൽ എല്‍ഡിഎഫ് ഉണ്ടാക്കിയ മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.  

ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വേണ്ടി വോട്ട് ചോദിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണ രംഗത്ത് സജീവമാകുകയാണ്. തന്‍റെ മണ്ഡലമായ ഹരിപ്പാട്ടെ കടകളും വീടുകളും കയറിയിറങ്ങിയാണ് പ്രതിപക്ഷ നേതാവ് ഷാനിമോള്‍ ഉസ്മാന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നത്.

കടുത്ത. വെയിലിനെ കൂസാതെയാണ് പ്രതിപക്ഷ നേതാവ് ഷാനിമോ‌ൾ ഉസ്മാനൊപ്പം ഹരിപ്പാട്ടെ ഓരോ മുക്കിലും മൂലയിലും എത്തുന്നത്. തെരെഞ്ഞെടുപ്പ് പൊതുയോഗങ്ങളും റോഡ് ഷോകളും പ്രകടനങ്ങളുമെല്ലാം  നടക്കുന്നുണ്ടെങ്കിലും രമേശ് ചെന്നിത്തല നേരിട്ട് ഇറങ്ങിയത് വലിയ ആവേശമായെന്ന് ഷാനിമാൻ പറഞ്ഞു.

കെസി വേണുഗോപാല്‍ മല്‍സര രംഗത്ത് നിന്ന് പിന്മാറിയത് തിരിച്ചടിയാവാതിരിക്കാന്‍ മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ സജീവമായി തന്നെ രംഗത്തുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം നേരിട്ട് വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങുന്നതും ഇതുകൊണ്ടുതന്നെയാണ്.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍  വൈകിയെങ്കിലും മികച്ച പ്രചാരണത്തിലൂടെ മണ്ഡലത്തിൽ എല്‍ഡിഎഫ് ഉണ്ടാക്കിയ മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?