പിഎം നരേന്ദ്ര മോദിയുടെ നിര്‍മ്മാതാക്കള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ നോട്ടീസ്

By Web TeamFirst Published Mar 26, 2019, 6:21 PM IST
Highlights

പിഎം നരേന്ദ്ര മോദിയുടെ പ്രൊഡക്ഷന്‍ ഹൗസിനും മ്യൂസിക് കമ്പിനിക്കും ചിത്രത്തിന്‍റെ പരസ്യം പ്രസിദ്ധീകരിച്ച രണ്ട് പ്രധാന പത്രങ്ങള്‍ക്കുമെതിരെയാണ്  നോട്ടീസ് അയച്ചിരിക്കുന്നത്.

ദില്ലി: പ്രധാനമന്ത്രിയുടെ ജീവിതം പറയുന്ന ചിത്രം പിഎം നരേന്ദ്ര മോദിയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചെന്നും ഇവരുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ്. പിഎം നരേന്ദ്ര മോദിയുടെ പ്രൊഡക്ഷന്‍ ഹൗസിനും മ്യൂസിക് കമ്പിനിക്കും ചിത്രത്തിന്‍റെ പരസ്യം പ്രസിദ്ധീകരിച്ച രണ്ട് പ്രധാന പത്രങ്ങള്‍ക്കുമെതിരെയാണ്  നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചെന്ന് വ്യക്തമായതോടെയാണ് നോട്ടീസ്.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മുമ്പ് മീഡിയ  സര്‍ട്ടിഫിക്കേഷന്‍റെയും മോണിറ്ററിംഗ് കമ്മിറ്റിയുടേയും സാക്ഷ്യപത്രം വേണമെന്നും ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത്  പുറത്തിറങ്ങുന്ന രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ കഴിയുമെന്നും രണ്‍ബീര്‍ സിംഗ് പറഞ്ഞു.

അടുത്ത മാസം അഞ്ചിനാണ് പിഎം മോദിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. ചിത്രം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും കത്തില്‍ ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.  മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന പിഎം നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡിഎംകെയുടെ വാദം.

click me!