പത്തനംതിട്ടയ്ക്ക് വേണ്ടി കെ സുരേന്ദ്രന്‍ ഉറച്ച് തന്നെ; ശ്രമം വിജയം കാണുമോ? ഇന്നറിയാം

By Web TeamFirst Published Mar 19, 2019, 5:41 AM IST
Highlights

ദില്ലിയിൽ നടന്ന ചർച്ചകളിൽ പിഎസ് ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാൽ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രൻ സമ്മർദം തുടരുകയാണ്

ദില്ലി: സംസ്ഥാനത്തെ ബി ജെ പി സ്ഥാനാർഥികളെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും. ഉച്ചക്ക് പാർലമെന്‍ററി ബോർഡ് യോഗം ചേർന്ന് സംസ്ഥാന ഘടകം സമർപ്പിച്ച പട്ടിക ചർച്ച ചെയ്യും. പട്ടികയിൽ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട സീറ്റ് സംബസിച്ചാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.

ദില്ലിയിൽ നടന്ന ചർച്ചകളിൽ പിഎസ് ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാൽ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രൻ സമ്മർദം തുടരുകയാണ്. തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ പത്തനംതിട്ടയിൽ സുരേന്ദ്രനെ നിർത്താൻ ആർഎസ്എസും സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

പത്തനംതിട്ട സീറ്റിനായി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും സജീവമായി രംഗത്തുണ്ട്. എറണാകുളത്ത് കണ്ണന്താനത്തെ നിർത്താനാണ് ധാരണ. എന്നാൽ പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കണ്ണന്താനം പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് കത്ത് നൽകിയിരിക്കുകയാണ്. 

എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരും താൽപ്പര്യമുള്ള മണ്ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേന്ദ്ര നേത്രത്വം മറിച്ചൊരു നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഇവർ സംഘടനാ രംഗത്ത് തുടരാനാണ് സാധ്യത.

click me!