മൂന്ന് സീറ്റ് വേണമെന്ന് മഹിളാ കോണ്‍ഗ്രസ്; ഷാനിമോള്‍ മത്സരിക്കണമെന്നും ആവശ്യം

Published : Mar 16, 2019, 01:17 PM ISTUpdated : Mar 16, 2019, 02:04 PM IST
മൂന്ന് സീറ്റ് വേണമെന്ന് മഹിളാ കോണ്‍ഗ്രസ്; ഷാനിമോള്‍ മത്സരിക്കണമെന്നും ആവശ്യം

Synopsis

പുതുമുഖങ്ങള്‍ക്കൊപ്പം പ്രവര്‍ത്തന പരിചയമുള്ളവരെയും ഉള്‍പ്പെടുത്തണമെന്നും ലതികാ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി അധ്യക്ഷ ലതികാ സുഭാഷ്. ഷാനിമോൾ ഉസ്മാന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലതികാ സുഭാഷ് പറഞ്ഞു. പുതുമുഖങ്ങള്‍ക്കൊപ്പം പ്രവര്‍ത്തന പരിചയമുള്ളവരെയും ഉള്‍പ്പെടുത്തണമെന്നും ലതികാ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. 

ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കണമെന്നിരിക്കെ നേതാക്കള്‍ക്കിടയില്‍ അതൃപ്തി തുടരുകയാണ്. അതേസമയം ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്ന് പൊതു വികാരവും നേതാക്കൾക്കിടയിലുണ്ട്. ഈ നിര്‍ദ്ദേശം നേതാക്കൾ ഹൈക്കമാന്‍റിന് മുന്നിൽ വച്ചു. തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ ആന്ധ്രയ്ക്ക് തിരിച്ച് പോയ ഉമ്മൻചാണ്ടിയെ അടിയന്തരമായി നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. ഉമ്മൻചാണ്ടി മത്സരരംഗത്ത്  ഉണ്ടായേക്കുമെന്ന ശക്തമായ സൂചനയാണ് അവസാന നിമിഷവും കോൺഗ്രസ് ക്യാമ്പിൽ നിന്ന് വരുന്നത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?