നാല്‍പ്പതിന് മേലെ സീറ്റ് കോണ്‍ഗ്രസ് നേടിയാല്‍ മോദി സ്വയം കെട്ടിതൂങ്ങുമോ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

By Web TeamFirst Published May 12, 2019, 11:34 PM IST
Highlights

 നാല്‍പ്പതില്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ദില്ലിയിലെ വിജയ് ചൗക്കില്‍ മോദി കെട്ടിതൂങ്ങുമോയെന്നാണ് ഖാര്‍ഗെ ചോദിക്കുന്നത്.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാല്‍പ്പതില്‍ അധികം സീറ്റ് ലഭിച്ചാല്‍ പ്രധാമന്ത്രി കെട്ടിത്തൂങ്ങുമോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  മല്ലികാര്‍ജുന്‍ ഖാര്‍ഗേ. കോണ്‍ഗ്രസിന് നാല്‍പ്പത് സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന മോദിയുടെ പ്രസ്താവനക്കെതിരെ കല്‍ബുര്‍ഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.

എവിടെ പോയാലും മോദി പറയുന്നത് കോണ്‍ഗ്രസ് 40 സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ്. നിങ്ങളത് വിശ്വസിക്കുന്നുണ്ടോ ? നാല്‍പ്പതില്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ദില്ലിയിലെ വിജയ് ചൗക്കില്‍ മോദി കെട്ടിതൂങ്ങുമോയെന്നാണ് ഖാര്‍ഗെ ചോദിക്കുന്നത്.

അധികാരത്തില്‍ വരുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് മോദി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് നാല്‍പ്പതില്‍ താഴെ സീറ്റുകള്‍ മാത്രമേ കിട്ടുകയുള്ളു. നിങ്ങളുടെ വോട്ട് പാഴാക്കരുതെന്നാണ് തെരഞ്ഞെടുപ്പ് റാലികളില്‍ മോദി പറയുന്നത്.
 

click me!