എല്ലാവരും വോട്ട് ചെയ്യണം; പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

Published : Mar 19, 2019, 06:19 PM ISTUpdated : Mar 19, 2019, 06:22 PM IST
എല്ലാവരും വോട്ട് ചെയ്യണം;  പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

Synopsis

'അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. അത് എല്ലാവരും വിനിയോഗിക്കണം'

കൊച്ചി: എറണാകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിന് വിജയാശംസകളുമായി നടന്‍ മമ്മൂട്ടി. പ്രചരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി രാജീവ്. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 

അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. അത് എല്ലാവരും വിനിയോഗിക്കണം. ആര്‍ക്കായാലും വോട്ട് ചെയ്യണം. വോട്ട് ചെയ്യാതിരിക്കുക എന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതിരിക്കലാണെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?