രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്

Published : Apr 18, 2019, 02:51 PM IST
രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്

Synopsis

രാഹുൽഗാന്ധി സ്ഥാനാർത്ഥി ആകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോൺഗ്രസ് പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് കത്തിൽ പറയുന്നത്. 

വയനാട്: രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്. നാടുകാണി ദളം ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലാണ് വയനാട് പ്രസ് ക്ലബ്ബിൽ കത്ത് ലഭിച്ചത്. രാഹുൽഗാന്ധി സ്ഥാനാർത്ഥി ആകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോൺഗ്രസ് പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് കത്തിൽ പറയുന്നത്. 

രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് രാഹുലും നരേന്ദ്രമോദിയും സീതാറാം യെച്ചൂരിയും എടുക്കുന്നത്. രാജ്യത്തെ കർഷക ആത്മഹത്യകൾക്ക് പരിഹാരം ഉണ്ടാക്കാത്ത മൂന്ന് മുന്നണികളും കർഷകരെ വഞ്ചിക്കുകയാണെന്നും കത്തിൽ പറയുന്നു. വോട്ട് ബഹിഷ്കരിക്കണമെന്ന് മാവോയിസ്റ്റുകളുടെ പതിവ് ആഹ്വാനം ഇത്തവണത്തെ കത്തിലില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ നേരത്തെ മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട്ടിലെ കർഷകർ വോട്ട് ബഹിഷ്കരിക്കാൻ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്തുകളും നേരത്തെ ലഭിച്ചിരുന്നു. പണിയായുധങ്ങൾ സമരായുധങ്ങളാക്കാൻ കർഷകർ തയ്യാറാകണമെന്നും കത്തിൽ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?