തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് കൂട്ടക്കൂറുമാറ്റം: ഒരു എംഎൽഎ കൂടി ബിജെപിയിലെത്തി

Published : May 29, 2019, 04:55 PM ISTUpdated : May 29, 2019, 05:19 PM IST
തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് കൂട്ടക്കൂറുമാറ്റം: ഒരു എംഎൽഎ കൂടി ബിജെപിയിലെത്തി

Synopsis

തൃണമൂൽ കോൺഗ്രസിൻറെ 40 എംഎല്‍ എമാര്‍ ബിജെപിയുമായി സമ്പർക്കത്തിലാണെന്നായിരുന്നു പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതായിരുന്നു മോദിയുടെ പരസ്യ പ്രഖ്യാപനം.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വീണ്ടും എംഎല്‍എയുടെ കൊഴിഞ്ഞ് പോക്ക്.  ഒരു തൃണമൂൽ കോണ്‍ഗ്രസ് എം എൽ എ കൂടി ബിജെപിയിൽ ചേർന്നു.  പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിൽ നിന്നുള്ള തൃണമൂൽ എം എൽ എ  മുനിറുൽ ഇസ്ലാം ആണ് ബിജെപിയിൽ ചേർന്നത്.  ഇവിടെ നിന്നുള്ള മൂന്ന് തൃണമൂൽ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട് . ഹാജിറാസ് മുഹമ്മദ് ആസിഫ് ഇഖ്ബാൽ, നിവയ്ദ് ദാസ്  എന്നിവരാണ്  എം എൽ എ യ്ക്ക് ഒപ്പം ബിജെപിയിൽ ചേർന്നത്.

തൃണമൂൽ കോൺഗ്രസിൻറെ 40 എംഎല്‍ എമാര്‍ ബിജെപിയുമായി സമ്പർക്കത്തിലാണെന്നായിരുന്നു പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതായിരുന്നു മോദിയുടെ പരസ്യ പ്രഖ്യാപനം. എന്നാല്‍ ഒരു കൗണ്‍സിലര്‍ പോലും ബിജെപിയിലെക്ക് പോകില്ലെന്നായിരുന്നു അന്ന് തൃണമൂല്‍ കോണ്‍‍ഗ്രസിന്‍റെ മറുപടി. 

എന്നാല്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് മൂന്ന് എംഎല്‍എമാരേയും 60 കൗണ്‍സിലര്‍മാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. മൂന്ന് കോര്‍പറേഷനുകളുടെ ഭരണം ബിജെപി പിടിച്ചു.  ശനിയാഴ്ച കൂടുതല്‍ എം എല്‍ എമാർ തൃണമൂല്‍വിടും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം.  ഇതിന് പിന്നാലെയാണ് വീണ്ടും തൃണമൂൽ എം എൽ എ ബിജെപിയിൽ ചേർന്നത്. ആറ് മാസത്തിനുള്ളില്‍ സർക്കാരിനെ അട്ടിമറിക്കും എന്നാണ് ബിജെപി ഭീഷണി. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?