അവസരം ലഭിച്ചാൽ കേന്ദ്രത്തില്‍ മികച്ച ഭരണം കാഴ്ചവെക്കും; പ്രധാനമന്ത്രിയാകാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് മായാവതി

Published : Apr 03, 2019, 08:31 PM ISTUpdated : Apr 03, 2019, 08:32 PM IST
അവസരം ലഭിച്ചാൽ കേന്ദ്രത്തില്‍ മികച്ച ഭരണം കാഴ്ചവെക്കും; പ്രധാനമന്ത്രിയാകാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് മായാവതി

Synopsis

മായാവതി നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിട്ടുണ്ട്. കേന്ദ്രത്തിൽ ഭരിക്കാൻ അവസരം ലഭിച്ചാൽ ഉത്തര്‍പ്രദേശില്‍ നടത്തിയത് പോലെയുള്ള മികച്ച ഭരണം കാഴ്ചവെക്കും. 

വിശാഖപട്ടണം: പ്രധാനമന്ത്രിയാകാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. അവസരം ലഭിച്ചാല്‍ കേന്ദ്രത്തില്‍ മികച്ച ഭരണം കാഴ്ചവെക്കുമെന്ന് മായാവതി പറഞ്ഞു. തനിക്കൊരുപാട് അനുഭവ സമ്പത്തുണ്ടെന്നും അവസരം ലഭിച്ചാല്‍ ഈ അനുഭവങ്ങൾ കേന്ദ്രത്തില്‍ ജനസേവനത്തിനായി വിനിയോ​ഗിക്കുമെന്ന് മായാവതി പറഞ്ഞു. വിശാഖപട്ടണത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.    

മായാവതി നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിട്ടുണ്ട്. കേന്ദ്രത്തിൽ ഭരിക്കാൻ അവസരം ലഭിച്ചാൽ ഉത്തര്‍പ്രദേശില്‍ നടത്തിയത് പോലെയുള്ള മികച്ച ഭരണം കാഴ്ചവെക്കും. എല്ലാത്തരത്തിലും മികച്ചൊരു സർക്കാരിനെ ജനങ്ങൾക്ക് നൽകും.  പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനും മായാവതി പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മെയ് 23 ന് ഉണ്ടാകുന്നതോടെ എല്ലാം വ്യക്തമാകുമെന്നായിരുന്നു അവരുടെ മറുപടി.  

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?