താന്‍ പാര്‍ട്ടിയുടെ ഒരേയൊരു താരപ്രചാരക; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി

Published : Mar 16, 2019, 12:01 PM ISTUpdated : Mar 16, 2019, 12:21 PM IST
താന്‍ പാര്‍ട്ടിയുടെ ഒരേയൊരു താരപ്രചാരക; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി

Synopsis

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. പാര്‍ട്ടിയുടെ വിജയം മാത്രമാണ് തന്റെ ലക്ഷ്യമെന്നും മായാവതി.  

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. പാര്‍ട്ടിയുടെ വിജയം മാത്രമാണ് തന്റെ ലക്ഷ്യമെന്നും മായാവതി പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഏപ്രില്‍ രണ്ടിന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നാണ് ബിഎസ്പിയുടെ ദേശീയ പ്രചാരണത്തിന് തുടക്കമാകുക. ഏപ്രില്‍ ഏഴിന് ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ എന്നിവയുമായി ചേര്‍ന്നും മായാവതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തും. 

മുലായംസിങ് യാദവ് അടക്കമുള്ള സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി മായാവതി പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം. കനൗജ്, ഫിറോസാബാദ്, ബദാവുന്‍ എന്നിവിടങ്ങളിലും മായാവതി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന മായാവതിയുടെ തീരുമാനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ നിരാശയിലാണെന്നാണ് റിപ്പോര്‍ട്ട്. മായാവതി മത്സരിക്കണമെന്ന ആവശ്യം ബുധനാഴ്ച്ച നടന്ന പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍, താന്‍ പാര്‍ട്ടിയുടെ ഒരേയൊരു താരപ്രചാരക ആണെന്നും ഒരു മണ്ഡലത്തിലേക്ക് മാത്രമായി തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താന്‍ ആവില്ലെന്നുമായിരുന്നു മായാവതിയുടെ പ്രതികരണം. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?