നീതി കിട്ടിയില്ലെന്ന രമ്യ ഹരിദാസിന്‍റെ പരാമ‍ർശത്തിൽ പ്രതികരിക്കാതെ എം സി ജോസഫൈൻ

Published : May 26, 2019, 03:42 PM IST
നീതി കിട്ടിയില്ലെന്ന രമ്യ ഹരിദാസിന്‍റെ പരാമ‍ർശത്തിൽ പ്രതികരിക്കാതെ എം സി ജോസഫൈൻ

Synopsis

എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സിപിഎം തിരിച്ചറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പമായിരുന്നു രമ്യ ഹരിദാസ് വനിത കമ്മീഷനെതിരായ പരാമ‍ർശം നടത്തിയത്

കൊച്ചി: എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശത്തിന്മേൽ നൽകിയ പരാതിയിൽ  വനിതാ കമ്മീഷനിൽ നിന്ന്  തനിയ്ക്ക് നീതി ലഭിച്ചില്ലെന്ന രമ്യ ഹരിദാസിന്‍റെ പരാമ‍ർശത്തെക്കുറിച്ച് പ്രതിരകരിക്കാതെ വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസെഫൈൻ. ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ജോസെഫൈൻ കൊച്ചിയിൽ പറഞ്ഞു. വനിത കമ്മീഷൻ  രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. 

എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും  സിപിഎം തിരിച്ചറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പമായിരുന്നു രമ്യ ഹരിദാസ് വനിത കമ്മീഷനെതിരായ പരാമ‍ർശം നടത്തിയത്.  വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പി കെ ബിജുവിന്‍റെ തോൽവിയെ ബാധിച്ചുവെന്നായിരുന്നു എ കെ ബാലൻ അഭിപ്രായപ്പെട്ടത്. 

പരാമർശം ആലത്തൂരിലെ വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലൻ പക്ഷേ ഏതെങ്കിലും രൂപത്തിൽ അപമാനിക്കണമെന്ന് വിജയരാഘവൻ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലൻ ഇതടക്കം എല്ലാ സാധ്യതകളും കാരണങ്ങളും പാർട്ടി പരിശോധിക്കുമെന്ന് വ്യക്തമാക്കി.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?