കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ മകനെതിരെ പ്രചാരണത്തിനില്ലെന്ന് ബിജെപി മന്ത്രി

By Web TeamFirst Published Mar 30, 2019, 8:59 PM IST
Highlights

ഇക്കാര്യം ബിജെപി നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും അനിൽ ശർമ്മ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകൻ ആശ്രയ് ശർമ്മയും അച്ഛൻ സുഖ് രാമും കോൺ​ഗ്രസ് പ്രവർത്തകരാണ്. 
 

ഷിംല: മാണ്ഡിയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ മകനെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് ബിജെപി നേതാവും സംസ്ഥാന ഊർജ്ജകാര്യ വകുപ്പ് മന്ത്രിയുമായ അനിൽ ശർമ്മ. ഇദ്ദേഹത്തിന്റെ മകനായ ആശ്രയ് ശർമ്മയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അനിൽ ശർമ്മയുടെ ഈ പ്രതികരണം. ഇക്കാര്യം ബിജെപി നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും അനിൽ ശർമ്മ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകൻ ആശ്രയ് ശർമ്മയും അച്ഛൻ സുഖ് രാമും കോൺ​ഗ്രസ് പ്രവർത്തകരാണ്. 

ബിജെപിയുടെ ലോക്സഭാ സ്ഥാനാർത്ഥി രാം സ്വരൂപ് ശർമ്മയ്ക്ക് വേണ്ടി അനിൽ‌ ശർമ്മയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമന്നായിരുന്നു പ്രതീക്ഷ. പതിനാറു നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്ന മാണ്ഡിയില്‍ നിന്നാണ് അനില്‍ ശര്‍മ്മ നിയമസഭയിലെത്തിയത്. എന്നാൽ അനിൽ ശർമ്മയുടെ കുടുംബകാര്യമാണിതെന്നും അത് അദ്ദേഹത്തിന്റെ താത്പര്യമാണെന്നുമായിരുന്നു ഹിമാചല്‍ പ്രദേശ് ബി.ജെ.പി പ്രസിഡന്റ് സത്പാല്‍ സിങ്ങിന്റെ പ്രതികരണം. മാണ്ഡി ഒഴികെ മറ്റേതു മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 
 

click me!