
രാജസ്ഥാന്‍: തെരഞ്ഞെടുപ്പ് റാലിയിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ക്ക് ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ടെന്നാണ് അവര്‍ സ്ഥിരം പറയുന്നത്. ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നത് അല്ലെന്നും മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്റെ ഭീഷണിയിൽ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബാർ മേറിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.