'മണ്ണ് കൊണ്ടുള്ള രസഗുള പ്രസാദമായി കരുതും'; മമതയ്ക്ക് മോദിയുടെ 'ഉരുളയ്ക്കുപ്പേരി' മറുപടി

By Web TeamFirst Published Apr 29, 2019, 5:14 PM IST
Highlights

മോദിക്ക് മണ്ണ് കൊണ്ടുണ്ടാക്കിയ രസഗുള കൊടുത്തയയ്ക്കുമെന്ന് മമതയുടെ പരാമര്‍ശത്തിന് പ്രസാദത്തിന് നന്ദി എന്ന് പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.
 

കൊല്‍ക്കത്ത: രസഗുളയെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും തമ്മിലുള്ള ഉരുളയ്ക്കുപ്പേരി സംവാദം ബംഗാളില്‍ അവസാനിക്കുന്നതേയില്ല.  മോദിക്ക് മണ്ണ് കൊണ്ടുണ്ടാക്കിയ രസഗുള കൊടുത്തയയ്ക്കുമെന്ന് മമതയുടെ പരാമര്‍ശത്തിന് പ്രസാദത്തിന് നന്ദി എന്ന് പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി.

"മണ്ണും കല്ലും കൊണ്ടുണ്ടാക്കിയ രസഗുള എനിക്ക് തരണമെന്നാണ് ദീദിയുടെ ആഗ്രഹം. എന്തൊരു ഭാഗ്യവാനാണ് ഞാന്‍ എത്രയോ മഹാന്മാരും സ്വാതന്ത്ര്യ സമരസേനാനികളും നടന്ന മണ്ണാണ് ബംഗാളിലേത്. ആ മണ്ണിലുണ്ടാക്കിയ രസഗുള മോദിക്ക് ലഭിച്ചാല്‍ മോദിക്ക് അത് ദിവ്യമായ പ്രസാദമാണ്." ബംഗാളിലെ സെറാംപൂരില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു. 

ആ രസഗുളയ്ക്ക് മമതയോട് മുമ്പേതന്നെ നന്ദി പറയുകയാണ്. ബംഗാളിലെ മണ്ണ് കൊണ്ടുണ്ടാക്കിയ രസഗുളയ്ക്കായി താന്‍ കാത്തിരിക്കും. അത്തരമൊരു പ്രസാദം ലഭിക്കാന്‍ മാത്രം ഭാഗ്യം ചെയ്തവരല്ല എല്ലാവരും. മണ്ണും കല്ലും കൊണ്ട് രസഗുളയുണ്ടാക്കുമെന്നാണ് ദീദി പറഞ്ഞിരിക്കുന്നത്. തൃണമൂല്‍ ഗുണ്ടകള്‍ ജനങ്ങളുടെ നേരെ പ്രയോഗിക്കുന്നതും അതേ കല്ലുകളായിരിക്കുമല്ലോ. അതുകൊണ്ട് തനിക്ക് രസഗുളയുണ്ടാക്കുമ്പോള്‍ ആ കല്ലുകള്‍ കൊണ്ടെങ്കിലും ബംഗാളിലെ ജനങ്ങള്‍  മുറിപ്പെടില്ലല്ലോ എന്നും മോദി പരിഹസിച്ചു. 

click me!