'ദീദി, നിങ്ങളുടെ എംഎല്‍എമാര്‍ ബിജെപിയ്ക്കൊപ്പമാണ്': മമതയെ വെല്ലുവിളിച്ച് മോദി

Published : Apr 29, 2019, 04:41 PM ISTUpdated : Apr 29, 2019, 04:46 PM IST
'ദീദി, നിങ്ങളുടെ  എംഎല്‍എമാര്‍ ബിജെപിയ്ക്കൊപ്പമാണ്': മമതയെ വെല്ലുവിളിച്ച് മോദി

Synopsis

"നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടിപ്പോരും. ഇന്ന് പോലും നിങ്ങളുടെ 40 എംഎല്‍മാര്‍ ഞാനുമായി നല്ല ബന്ധത്തിലാണ്."

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം. മെയ് 23ന് ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് മോദി അവകാശപ്പെട്ടത്.  

"ദീദി, മെയ് 23ന് എല്ലായിടത്തും താമര വിരിയും. മാത്രമല്ല, നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടിപ്പോരും. ഇന്ന് പോലും നിങ്ങളുടെ 40 എംഎല്‍മാര്‍ ഞാനുമായി നല്ല ബന്ധത്തിലാണ്." തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് മോദി പറഞ്ഞു. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

മോദിയുടെ വെല്ലുവിളിക്ക് പ്രതികരണവുമായി തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍ രംഗത്തെത്തി. പ്രധാനമന്ത്രി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തൃണമൂലില്‍ നിന്ന് ഒരാള്‍ പോലും മോദിക്കൊപ്പം വരില്ലെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?