ഗാന്ധി കുടുംബം വിനോദയാത്രക്ക് ഉപയോഗിക്കുന്നത് യുദ്ധക്കപ്പലെന്ന് മോദി

Published : May 08, 2019, 09:05 PM IST
ഗാന്ധി കുടുംബം വിനോദയാത്രക്ക് ഉപയോഗിക്കുന്നത് യുദ്ധക്കപ്പലെന്ന് മോദി

Synopsis

ഇറ്റലിക്കുള്ള  യാത്രക്ക് ശേഷം മാത്രമാണ് ഗാന്ധി കുടുംബത്തിന് രാജ്യത്തെ ഭരണ കാര്യങ്ങളിൽ താൽപര്യമെന്നും മോദി ആരോപിച്ചു 

ദില്ലി: ഗാന്ധികുടുംബത്തിലെ നാലാം തലമുറയാണ്  തന്നെ  വിമർശിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധക്കപ്പലുകൾ ആണ്  രാജീവ് ഗാന്ധിയുടെ കാലം മുതൽ ഗാന്ധി കുടുംബം വിനോദയാത്രയ്ക്കു ഉപയോഗിക്കുന്നത്.

ഇറ്റലിക്കുള്ള  യാത്രക്ക് ശേഷം മാത്രമാണ് ഗാന്ധി കുടുംബത്തിനു  രാജ്യത്തെ ഭരണ കാര്യങ്ങളിൽ താൽപര്യം. രാജ്യത്തെ യുവ വോട്ടർമാർ ഇതിനെല്ലാം മറുപടി നൽകണമെന്നും മോദി പറഞ്ഞു. ദില്ലി രാംലീല മൈതാനത്ത് നടക്കുന്ന വിജയ സങ്കല്പ റാലിയിലാണ് മോദിയുടെ പരാമര്‍ശം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?