
കൊച്ചി: 2014നെക്കാൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വീണ്ടും അധികാരത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിന്ദനങ്ങൾ അറിയിച്ച് നടൻ മോഹൻലാൽ. ട്വിറ്ററിലൂടെയായിരുന്നു താരം പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.
"ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. മോഹൻലാലിന് പുറമേ രജനികാന്തും, രാഷ്ട്ര തലവന്മാരും സമൂഹമാധ്യമങ്ങളിലൂടെ മോദിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.