
ദില്ലി: സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോൾ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തന്ന ഉപദേശങ്ങൾ ഓര്‍ത്തെടുത്ത് പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ രാഷ്ട്രീയ രംഗ പ്രവേശം ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുമ്പോൾ കുടുംബത്തിൽ നിന്ന് കിട്ടിയ ഉപദേശങ്ങളെ കുറിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ തുറന്ന് പറച്ചിൽ.
അധികാരം വിഷം പോലെയാണെന്ന് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രാഹുൽ സഹോദരിക്ക് കൊടുത്ത ഉപദേശം കഷ്ടപ്പെടുന്നവരുടെ കൂടെ നിൽക്കണമെന്നാണ്.
സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്താനും അവരോട് ചേര്‍ന്ന് നിൽക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും കഴിയണം. ഒപ്പം അവരെ രാഷ്ട്രീയധാരയിലേക്ക് കൊണ്ടുവരാൻ കൂടിയാകണം പ്രവത്തിക്കേണ്ടതെന്ന ഉപദേശമാണ് രാഹുൽ ഗാന്ധി നൽകിയതെന്നും പ്രിയങ്ക ഓര്‍മ്മിക്കുന്നു.
എന്നാൽ അമ്മ സോണിയാ ഗാന്ധിയുടെ ഉപദേശം മറ്റൊന്നായിരുന്നു. ധാരാളം സംസാരിക്കുന്നതിലല്ല കാര്യമെന്നാണ് സോണിയ ഗാന്ധി പറയുന്നത്. സംസാരിക്കുന്ന കാര്യങ്ങളിൽ ജാഗ്രത വേണമെന്നാണ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് സോണിയാ ഗാന്ധി നൽകിയ ഉപദേശമെന്നും പ്രിയങ്ക പറയുന്നു.
ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഗാന്ധി മനസ് തുറന്നത്.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |