സിപിഎമ്മും കോൺഗ്രസും ശ്രീധരൻപിള്ളയുടെ പ്രസ്താവനയെ വളച്ചൊടിച്ചതാണ്: എം ടി രമേശ്

Published : Apr 18, 2019, 04:46 PM ISTUpdated : Apr 18, 2019, 05:44 PM IST
സിപിഎമ്മും കോൺഗ്രസും ശ്രീധരൻപിള്ളയുടെ പ്രസ്താവനയെ വളച്ചൊടിച്ചതാണ്: എം ടി രമേശ്

Synopsis

രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഎമ്മിന്‍റെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടുനിൽക്കുകയാണെന്നും  എംടി രമേശ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളക്കെതിരെ നൽകിയ ഹ‍ർജിയിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് എം ടി രമേശ്. ഹർജി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഎമ്മിന്‍റെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടുനില്ക്കുകയാണെന്നും  എംടി രമേശ് പറഞ്ഞു. 

ശ്രീധരൻപിള്ളയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വിശദീകരണവും ചോദിച്ചില്ലെന്നും കമ്മീഷൻ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു. ശ്രീധരൻപിള്ളയുടെ പ്രസ്താവനയെ വളച്ചൊടിച്ച് ഭിന്നിപ്പുണ്ടാക്കാൻ സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?