കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി മുകേഷ് അംബാനി

By Web TeamFirst Published Apr 18, 2019, 5:57 PM IST
Highlights

റഫാല്‍ ഇടപാടിലെ അഴിമതികള്‍ ഉന്നയിച്ച് സഹോദരന്‍ അനില്‍ അംബാനിക്കെതിരെ കര്‍ശന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കമ്പോഴാണ് അതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ മുകേഷ് അംബാനി പിന്തുണച്ചിരിക്കുന്നത്

മുംബെെ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനി. ദക്ഷിണ മുംബെെ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിലിന്ദ് ദിയോറയ്ക്കാണ് മുകേഷ് അംബാനി പിന്തുണ നല്‍കിയിരിക്കുന്നത്.

തനിക്ക് പിന്തുണ നല്‍കി മുകേഷ് അംബാനി സംസാരിക്കുന്നതിന്‍റെ വീഡിയോ മിലിന്ദ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. റഫാല്‍ ഇടപാടിലെ അഴിമതികള്‍ ഉന്നയിച്ച് സഹോദരന്‍ അനില്‍ അംബാനിക്കെതിരെ കര്‍ശന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കമ്പോഴാണ് അതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ മുകേഷ് അംബാനി പിന്തുണച്ചിരിക്കുന്നത്.

ദക്ഷിണ മുംബെെയില്‍ നിന്നുള്ളയാളാണ് മിലിന്ദ്. അദ്ദേഹത്തിന് ഇവിടുത്തെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്ന് വീഡിയോയില്‍ മുകേഷ് അംബാനി പറയുന്നു. ചെറിയ കച്ചവടക്കാര്‍ മുതല്‍ വലിയ വ്യവസായികള്‍ വരെ, എല്ലാവര്‍ക്കും വേണ്ടി... എന്ന കുറിപ്പോടെയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ മിലിന്ദ് ദിയോറ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ദക്ഷിണ മുംബെെ എന്നാല്‍ ബിസിനസ് ആണ്. മുംബെെയിലേക്ക് ബിസിനസിനെ തിരിച്ചെത്തിക്കണം. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് മുഖ്യ പ്രാധാന്യം നമ്മള്‍ നല്‍കണമെന്നും തന്‍റെ ട്വീറ്റില്‍ മിലിന്ദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി ഒരു സ്ഥനാര്‍ത്ഥിക്ക് വേണ്ടി രംഗത്ത് വരുന്നത് അപൂര്‍വ്വമായ സംഭവമാണ്.

മുകേഷ് അംബാനിയെ കുടാതെ കൊട്ടക് മഹീന്ദ്ര ബാങ്ക് ചെയര്‍മാനായ ഉദയ് കൊട്ടക്കും മിലിന്ദിനെ പിന്തുണയ്ക്കുന്ന വീഡിയോയില്‍ വരുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുന്നത് ഏറെ അഭിമാനകരമാണെന്ന് മിലിന്ദ് പറഞ്ഞു. ഒപ്പം സാധാരണ കച്ചവടക്കാരുടെയും പാന്‍വില്‍പ്പനക്കാരടെയുമുള്‍പ്പെടെയുള്ളവരുടെ പിന്തുണയും അതിനൊപ്പം പ്രധാന്യം നല്‍കുന്നുവെന്ന് മിലിന്ദ് പറഞ്ഞു. 

From small shopkeepers to large industrialists - for everyone, South Mumbai means business.

We need to bring businesses back to Mumbai and make job creation for our youth a top priority. pic.twitter.com/d4xJnvhyKr

— Milind Deora (@milinddeora)

 

click me!