
കാസർകോഡ്: രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലോ എന്ന അമിത്ഷായുടെ പ്രസ്ഥാവനക്കെതിരെ മുല്ലപ്പള്ളി. ബിജെപി നേതൃത്വം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ അമിത്ഷായും ബിജെപിയും മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിജെപിയ്ക്ക് കശ്മീരിൽ പിഡിപിയുടെ പച്ചക്കൊടി പിടിക്കുന്നതിൽ കുഴപ്പമൊന്നുമില്ലേയെന്ന് മുല്ലപ്പള്ളി. 50 വർഷമായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിനെ വർഗീയപാർട്ടി എന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർഗോഡ് പാർലമന്റ് മണ്ഡലം യുഡിഎഫ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.