സ്ഥാനാ‍ർത്ഥി നി‍ർണയം വൈകുന്നത് മനപ്രയാസം; പ്രഖ്യാപനം കഴിഞ്ഞാൽ പടക്കുതിരയാവും: മുല്ലപ്പള്ളി

Published : Mar 31, 2019, 10:36 AM ISTUpdated : Mar 31, 2019, 10:58 AM IST
സ്ഥാനാ‍ർത്ഥി നി‍ർണയം വൈകുന്നത് മനപ്രയാസം; പ്രഖ്യാപനം കഴിഞ്ഞാൽ പടക്കുതിരയാവും: മുല്ലപ്പള്ളി

Synopsis

സ്ഥാനാർത്ഥിത്വം അട്ടിമറിക്കുന്നതായി ബന്ധപ്പെട്ട് താൻ സിപിഎമ്മിനെ അല്ല വിമർശിച്ചതെന്നും ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പറയുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി പറഞ്ഞു

കോട്ടയം: രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വ നിർണയം വൈകുന്നതിൽ മനപ്രയാസം ഉണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. എപ്പോഴാണ് തീരുമാനമുണ്ടാകുകയെന്നത് അറിയില്ല. മുസ്ലിം ലീഗിന്‍റെ ആശങ്കയെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർ‍ത്തു.

സ്ഥാനാർത്ഥിത്വം അട്ടിമറിക്കുന്നതായി ബന്ധപ്പെട്ട് താൻ സിപിഎമ്മിനെ അല്ല വിമർശിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പറയുമെന്നും കെപിസിസി അധ്യക്ഷന്‍. സ്ഥാനാർത്ഥിപ്രഖ്യാപനം നടന്നുകഴിഞ്ഞാൽ ഓരു പടക്കുതിരയെപ്പോലെ കോൺഗ്രസ് മുന്നോട്ട് വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ വയനാട് മത്സരിക്കുന്നതിനിതിരെ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന മുല്ലപ്പള്ളിയുടെ വാക്കുകളെ തള്ളി കെ മുരളീധരനും രംഗത്ത് വന്നിരുന്നു. 

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അനിശ്ചിതമായി തുടരുന്നതില്‍ മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചിരുന്നു. വയനാട് മണ്ഡലത്തെ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് നേരിട്ട് സന്ദേശമയച്ചു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?