ചാലക്കുടിയിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ്

Published : Mar 31, 2019, 10:21 AM ISTUpdated : Mar 31, 2019, 11:57 AM IST
ചാലക്കുടിയിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ്

Synopsis

മൽസരിക്കാൻ സർക്കാർ അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. മൽസരത്തിൽ നിന്ന് ട്വൻറി ട്വൻറി പിൻമാറുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും ജേക്കബ് തോമസ്

ചാലക്കുടി: ചാലക്കുടിയിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ്. വിരമിക്കൽ നടപടി പൂർത്തിയാക്കി, മൽസരിക്കാൻ സർക്കാർ അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. മൽസരത്തിൽ നിന്ന് ട്വൻറി ട്വൻറി പിൻമാറുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട്  വ്യക്തമാക്കി. തുടർ നടപടികൾ തീരുമാനിക്കാനായി ട്വന്റി ട്വന്റി യോഗം വൈകിട്ട് 5ന് ചേരുമെന്ന് ജേക്കബ് തോമസ് വിശദമാക്കി.

ചാലക്കുടിയിൽ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സർവ്വീസിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സ്വയം വിരമിക്കലിന്‍റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതിയായ ഏപ്രിൽ നാലിന് മുന്പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകാൻ സാധ്യതയില്ല. 

സ്ഥാനാർത്ഥിയാകാനുള്ള സാധ്യത മങ്ങിയതോടെ ജേക്കബ് തോമസിന് പിന്തുണ പ്രഖ്യാപിച്ച ട്വന്‍റി ട്വന്‍റിയും ആശയക്കുഴപ്പത്തിലാണ്.  
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?