വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമില്‍ കടന്ന് ചിത്രങ്ങള്‍ പകർത്തി; ടിആര്‍എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : Apr 14, 2019, 12:48 PM ISTUpdated : Apr 14, 2019, 01:05 PM IST
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമില്‍  കടന്ന് ചിത്രങ്ങള്‍ പകർത്തി; ടിആര്‍എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Synopsis

മല്‍ഖജ്ഗിരി ലോക്സഭ മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായ എന്‍ വെങ്കിടേഷിനെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  

ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമില്‍ അനധികൃതമായി കടന്ന് ചിത്രങ്ങളും വീഡിയോയും പകർത്തിയ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പ്രവര്‍ത്തകൻ അറസ്റ്റിൽ. മല്‍ഖജ്ഗിരി ലോക്സഭ മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ത്ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായ എന്‍ വെങ്കിടേഷിനെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  

വിവപാറ്റ് അടക്കമുള്ള വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതിനിടെയാണ് വെങ്കിടേഷ് ചിത്രം പകര്‍ത്തിയത്. ബോ​ഗ്റാമിലെ ഹോളി മേരി കോളേജിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വെങ്കിടേഷിനെ ജയിലിലേക്ക് മാറ്റി. സിറ്റിങ് എംപി മല്ല റെഡ്ഡിയുടെ മരുമകനും ടിആർഎസ് നേതാവുമായ മാരി രാജശേഖര്‍ റെഡ്ഡി കോൺ​ഗ്രസ് നേതാവ് എ രേവനാഥ് റെഡ്ഡി, ബിജെപി നേതാവ് എൻ രാമചന്ദ്രൻ എന്നിവർക്കെതിരേയാണ് മണ്ഡലത്തിൽ മത്സരിച്ചത്. 

ഏപ്രില്‍ 11-നായിരുന്നു തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ടിആര്‍എസ് ഏറെ വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് മല്‍ഖജ്ഗിരി. 31.50 ലക്ഷം വോട്ടർമാരുള്ള മണ്ഡലം 'മിനി ഇന്ത്യ' എന്നാണ് അറിയപ്പെടുന്നത്.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?