മൂന്നാം സീറ്റ്: മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

Published : Mar 06, 2019, 08:39 AM ISTUpdated : Mar 06, 2019, 08:42 AM IST
മൂന്നാം സീറ്റ്: മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

Synopsis

മൂന്നാം സീറ്റ് വേണമെന്ന ആവശ്യം സംബന്ധിച്ച ചർച്ച ഇന്നത്തെ യോഗത്തിലുണ്ടാവും. വിട്ടുവീഴ്ച്ച വേണമെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യവും യോഗം പരിഗണിക്കും. 

മലപ്പുറം: മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് രാവിലെ പാണക്കാട് ചേരും. മൂന്നാമത് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം സംബന്ധിച്ച ചർച്ച യോഗത്തിലുണ്ടാവും. വിട്ടുവീഴ്ച്ച വേണമെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ ആവശ്യവും യോഗം പരിഗണിക്കും. ശനിയാഴ്ച്ച ചേരുന്ന പ്രവർത്തക സമിതി യോഗത്തിന് ശേഷമേ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് മുസ്ലീം ലീഗ് കടക്കൂ എന്നാണ് സൂചന.

മൂന്നാം സീറ്റെന്ന മുസ്ലീം ലീഗിന്‍റെ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. വെള്ളിയാഴ്ച നടന്ന കോൺഗ്രസ് ലീഗ് ഉഭയകക്ഷി ചർച്ചയും ധാരണയാകാതെ പിരിഞ്ഞതോടെ കോൺഗ്രസ് ലീഗിന് മുന്നിൽ ബദൽ നിർദേശങ്ങൾ വെക്കുകയായിരുന്നു. കോൺഗ്രസ് മുന്നോട്ട് വച്ച ബദൽ നിർദ്ദേശങ്ങളിൽ ഏത് സ്വീകരണിക്കണമെന്നതാണ് ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്ന് കരുതുന്ന ഇന്നത്തെ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം നിർണായകമാകും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?