മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ചർച്ചയാവും

Published : Apr 29, 2019, 07:24 AM IST
മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ചർച്ചയാവും

Synopsis

മലപ്പുറത്തേയും പൊന്നാനിയിലേയും ലീഗിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് യോഗം ചേരും.രാവിലെ പതിനൊന്നിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. മലപ്പുറത്തേയും പൊന്നാനിയിലേയും ലീഗിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. കാസര്‍ക്കോട്ടെ കള്ളവോട്ട് അടക്കമുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.

പോളിങ് കണക്കുകൾ യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേരത്തെ  മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അതേസമയം ശബരിമല ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും കു‌ഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പൊന്നാനിയില്‍ യുഡിഎഫിന്‍റെ വോട്ട് ശതമാനം കുറഞ്ഞിട്ടില്ല. കുറഞ്ഞത് ഇടത് വോട്ടുകളാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?