എനിക്ക്‌ പ്രധാനമന്ത്രിയുടെ ജാതി അറിയില്ല; പ്രിയങ്കാ ഗാന്ധി

Published : Apr 28, 2019, 09:13 PM IST
എനിക്ക്‌ പ്രധാനമന്ത്രിയുടെ ജാതി അറിയില്ല; പ്രിയങ്കാ ഗാന്ധി

Synopsis

കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരിക്കലും മോദിയുടെ ജാതി ഏതാണെന്ന്‌ അന്വേഷിച്ചിട്ടില്ലെന്ന്‌ പ്രിയങ്ക പറഞ്ഞു.  

അമേത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ജാതി വിവാദ'ത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര. കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരിക്കലും മോദിയുടെ ജാതി ഏതാണെന്ന്‌ അന്വേഷിച്ചിട്ടില്ലെന്ന്‌ പ്രിയങ്ക പറഞ്ഞു.

"എനിക്കിപ്പോഴും മോദിയുടെ ജാതി ഏതാണെന്നറിയില്ല. പ്രതിപക്ഷമോ കോണ്‍ഗ്രസ്സോ ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ ജാതി സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ല." അമേത്തിയില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളില്‍ അവിഭാജ്യഘടകങ്ങളിലൊന്നാണ്‌ ജാതിരാഷ്ട്രീയം. പ്രധാനമന്ത്രി നരേന്ദ്രമോദി താന്‍ ഒരു പിന്നാക്കവിഭാഗക്കാരനാണെന്ന്‌ പറയുന്നത്‌ വോട്ട്‌ ലക്ഷ്യം വച്ചാണെന്നുള്ള ബിഎസ്‌പി നേതാവ്‌ മായാവതിയുടെ പ്രസ്‌താവനയാണ്‌ ജാതിരാഷ്‌ട്രീയം സംബന്ധിച്ച പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌. താനൊരിക്കലും ജാതി പറഞ്ഞ്‌ വോട്ട്‌ തേടിയിട്ടില്ലെന്നായിരുന്നു ഇതിനോടുള്ള മോദിയുടെ പ്രതികരണം. കോണ്‍ഗ്രസ്‌ ദുഷ്‌പ്രചാരണം ആരംഭിച്ചതോടെയാണ്‌ രാജ്യം തന്റെ ജാതി ഏതാണെന്നറിഞ്ഞതെന്നും മോദി പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമാണ്‌ ഇന്ന്‌ പ്രിയങ്കയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?