കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന കെ സുധാകരന്‍റെ ആക്ഷേപം പരാജയ ഭീതിയിലെന്ന് എംവി ജയരാജൻ

By Web TeamFirst Published Apr 24, 2019, 4:59 PM IST
Highlights

കെ സുധാകരന്‍റെ ആരോപണം പരാജയ ഭീതിയിൽ നിന്നാണെന്ന് എം വി ജയരാജൻ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്നും മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം കള്ളവോട്ട് ഉണ്ടായെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

കണ്ണൂരിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ ആരോപണത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കെ സുധാകരന്‍റെ ആരോപണം പരാജയ ഭീതിയിൽ നിന്നാണെന്ന് എം വി ജയരാജൻ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്നും മുഖ്യമന്ത്രിയുടെ ബൂത്തില്‍ അടക്കം കള്ളവോട്ട് ഉണ്ടായെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നുവെന്നും കെ സുധാകരൻ പറയുന്നു.

എന്നാൽ രണ്ട് ബൂത്തിൽ മാത്രമാണ് വോട്ടിംഗ് സംബന്ധിച്ച് പരാതിയുണ്ടായതെന്ന് എം വി ജയരാജൻ പറഞ്ഞു. ആ പരാതികൾ തന്നെ ഓപ്പൺ വോട്ടിന്‍റെ പേരിലായിരുന്നു. അതേസമയം പാമ്പുരുത്തിയിൽ യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് എം വി ജയരാജൻ തിരിച്ചടിച്ചു. പതിനഞ്ചിലധികം പഞ്ചായത്തുകളിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നുവെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം, തളിപ്പറമ്പിലെ ചില മേഖലകളിലടക്കം യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നു.

click me!