വോട്ടെണ്ണല്‍ കഴിയുന്നതുവരെ പെരുമാറ്റച്ചട്ടം ബാധകം; തന്‍റെ ചിത്രം ചേര്‍ത്തതില്‍ ചട്ടലംഘനമില്ലെന്നും മീണ

By Web TeamFirst Published Apr 24, 2019, 4:08 PM IST
Highlights

മെയ് 23 ന് വോട്ടെണ്ണല്‍ കഴിയുന്നതുവരെ പെരുമാറ്റചട്ടം നിലവിലുണ്ടാകും. സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ ഉദാര സമീപനം സ്വീകരിക്കുമെന്ന് ടിക്കാറാം മീണ.

തിരുവനന്തപുരം: വോട്ടെണ്ണല്‍ കഴിയുന്നതുവരെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ ഉദാര സമീപനം സ്വീകരിക്കും. തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനുള്ള പരസ്യത്തില്‍ തന്‍റെ ചിത്രം ചേര്‍ത്തതിനെതിരായ പരാതി നിലനില്‍ക്കില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മെയ് 23 ന് വോട്ടെണ്ണല്‍ കഴിയുന്നതുവരെ പെരുമാറ്റചട്ടം നിലവിലുണ്ടാകും. ഇതിനിടയില്‍, വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ സ്വാധീനിക്കാത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസരെ സമീപിക്കാം. ഇതിനിടെ, തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനായി നല്‍കിയ പരസ്യങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചിത്രം നല്‍കിയതിനെതിരെ കൊച്ചിയിലെ അഭിഭാഷകന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. പദവിയുടെ  അന്തസ്സിന് കോട്ടം തട്ടുന്ന നടപടിയാണെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവനും പരിഹസിച്ചിരുന്നു. എന്നാല്‍ ഇതില്‍ ചട്ടലംഘനമില്ലെന്നാണ് ടിക്കാറാം മീണയുടെ വിശദീകരണം.

click me!