എംവി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവും, പി ശശി ജില്ലാ കമ്മിറ്റിയിലേക്ക്

By Web TeamFirst Published Mar 9, 2019, 11:41 AM IST
Highlights

 ലൈംഗികആരോപണ വിവാദത്തെത്തുടർന്ന് പാർട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവിൽ ജില്ലാ കമ്മിറ്റിയിലും എതിർപ്പുണ്ടാകാനിടയില്ല.  

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പി.ശശി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുന്നു.  കണ്ണൂർ ജില്ലാക്കമ്മിറ്റിയിൽ പി ശശിയെ ഉൾപ്പെടുത്താനാണ് തീരുമാനം. 11- ന് ചേരുന്ന  ജില്ലാക്കമ്മിറ്റി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യും.  

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. ലൈംഗികആരോപണ വിവാദത്തെത്തുടർന്ന് പാർട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവിൽ ജില്ലാ കമ്മിറ്റിയിലും എതിർപ്പുണ്ടാകാനിടയില്ല.  

നിലവിൽ ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റാണ് പി ശശി. അതേസമയം പി ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ സെക്രട്ടറി ചുമതല ആർക്ക് നൽകുമെന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടായേക്കും.  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാകും ചുമതലയെന്നാണ് സൂചനകൾ. നേതൃത്വത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച്  പി ശശി ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
 

click me!