
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പോലുള്ള നിര്‍ണ്ണായക പോരാട്ടവേദിയിലേക്ക് പാര്‍ട്ടി നിയോഗിച്ചതിൽ സന്തോഷമെന്ന് പി രാജീവ്. മണ്ഡലം നിശ്ചയിച്ചത് പാര്‍ട്ടിയാണ്. നന്നായി അറിയാവുന്ന മണ്ഡലമാണെന്നും ദേശീയ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ ഗുണകരമാണെന്നും പി രാജീവ് പ്രതികരിച്ചു
രാജ്യസഭാ എംപിയായിരുന്ന കാലത്തെ പ്രവര്‍ത്തനം ജനങ്ങളുടെ മനസിലുണ്ട്. നാടെന്ത് ആവശ്യപ്പെടുന്നു എന്നതിലാകും ശ്രദ്ധിക്കുകയെന്നും പി രാജീവ് പറഞ്ഞു. ഇന്നലെ ഉണ്ടായിരുന്നവർ എന്തു ചെയ്തു ചെയ്തില്ല എന്നതിൽ അല്ല, ഇന്നിനി എന്തു വേണം എന്നതിലാണ് ചർച്ചയെന്നും ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും പി രാജീവ് ആവര്‍ത്തിച്ചു.